പല്ലെടുത്തതിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Dental Clinic in Thrissur
പല്ലെടുത്തതിന് ശേഷം കുറഞ്ഞത് അരമണിക്കൂർ നേരം, പഞ്ഞി കടിച്ചുപിടിക്കുക, പല്ലെടുത്ത ഭാഗത്ത് കട്ടപിടിച്ച രക്തം ഇളകി പോകാതിരിക്കാൻ ഇത് സഹായിക്കും.
പല്ലെടുത്ത ഭാഗത്തു നിന്നും 24 മണിക്കൂർവരെ കുറേശ്ശെയായി രക്തംവരാൻ സാധ്യതയുണ്ട്.അധികമായി രക്തം വരുന്നതായി ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറെ സമീപിക്കുക.
മരവിപ്പ് മാറിയതിനു ശേഷം വേദന അനുഭവപ്പെട്ടേക്കാം, അങ്ങിനെ ഉണ്ടായാൽ വേദനയുടെ ഒരു ഗുളിക കഴിക്കാവുന്നതാണ്.
പല്ലെടുത്ത ഭാഗത്ത് പുറമെ ഐസ് തൂവാലയോ, പ്ലാസ്റ്റിക് കവറിലൊ പൊതിഞ്ഞു വച്ചാൽ പെട്ടെന്ന് രക്തം നിൽക്കുകയും നീര് വലിയുകയും ചെയ്യും.
സ്ട്രോ ഉപയോഗം 24 മണിക്കൂർനേരത്തേയ്ക്ക് ഒഴിവാക്കുക.
. 24 മണിക്കൂർ നേരത്തേക്ക് ചൂടുള്ളതും കട്ടിയുള്ളതുമായ ആഹാരസാധനങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.
കുട്ടികൾ മരവിപ്പ് മാറുന്നതിന് മുൻപ് ചുണ്ട്, കവിൾ , നാക്ക് എന്നിവ മുറിവേൽപ്പിക്കുവാൻ സാധ്യത നിലനിൽക്കുന്നതിനാൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.
പല്ലെടുത്ത് 24 മണിക്കൂർ പിന്നിട്ടതിനു ശേഷം ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് 3 നേരം വായിൽ കൊള്ളുക.
മുറിവ് പൂർണ്ണമായും ഉണങ്ങുകുന്നതുവരെ മുറുക്കും, പുകവലിയും കർശനമായി ഒഴിവാക്കുക.
തുന്നൽ 7 ദിവസത്തിനു ശേഷം എടുത്തുകളയേണ്ടതാണ്, അതിനായി ഡോക്ടറെ സമീപിക്കുക.
മരുന്നുകൾ കഴിക്കുമ്പോൾ അലർജി ഉള്ളതായി തോന്നിയാൽ എത്രയും വേഗം ഡോക്ടറെ അറിയിക്കേണ്ടതും മരുന്ന് നിർത്തേണ്ടതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

About

Shifa Dental Clinic provide team based, comprehensive dental care for children & adults including patients of all age.

Quick Links
Social Networks
About

Shifa Dental Clinic provide team based, comprehensive dental care for children & adults including patients of all age.

Quick Links
Social Networks

Copyright © Shifa Dental Clinic 2022.All rights reserved. Website Design by Ormeon.com

2022 © Shifa Dental Clinic. All rights reserved. Website Design by Ormeon.com